കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ആറളം ഫാമിൽ നാളെ ഹർത്താൽ

ആറളം ഫാമിലെ പത്താം ബ്ളോക്കിലെ താമസക്കാരനായ രഘുവെന്ന ആദിവാസി യുവാവാണ് ഇന്ന് ഉച്ചയോടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. സുഹൃത്തിനൊപ്പം ഫാമിൽ വിറക് ശേഖരിക്കുന്നതിനിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം.

By Trainee Reporter, Malabar News
The incident in which a young man was killed in a elephent attack; Hartal tomorrow at Aralam farm
രഘു
Ajwa Travels

കണ്ണൂർ: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു ആറളം ഫാമിൽ നാളെ ഹർത്താൽ. എൽഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്‌. പത്താം ബ്ളോക്കിലെ താമസക്കാരനായ രഘുവെന്ന (43) ആദിവാസി യുവാവാണ് ഇന്ന് ഉച്ചയോടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. സുഹൃത്തിനൊപ്പം ഫാമിൽ വിറക് ശേഖരിക്കുന്നതിനിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം.

ആറളം ഫാമിലെ പത്താം ബ്ളോക്കിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടമാണ് ഫാമിലെ താമസക്കാരെ ആക്രമിച്ചത്. രഘുവും സംഘവും വിറക് ശേഖരിക്കാൻ എത്തിയതായിരുന്നു. ആനകളെ കണ്ടയുടനെ രക്ഷപ്പെടാൻ സംഘം ഓടിയെങ്കിലും രഘു നിലത്തേക്ക് വീണു. പിന്നാലെ എത്തിയ കാട്ടാന രഘുവിനെ ചവിട്ടി. ആനക്കൂട്ടം പിന്തിരിഞ്ഞതിനെ തുടർന്നാണ് സുഹൃത്തുക്കൾ രഘുവിനെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടയിൽ മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ നാട്ടുകാരും രഘുവിന്റെ ബന്ധുക്കളുമടക്കം പ്രതിഷേധിച്ചു. ഫാമിലെ താമസക്കാരുടെ ജീവൻ സംരക്ഷിക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പരാതി. പ്രതിഷേധങ്ങൾക്കിടയിൽ വൻ പോലീസ് സംഘം എത്തിയാണ് രഘുവിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

Most Read: പോപ്പുലർ ഫ്രണ്ട് നിരോധനം; കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE