ബോയിങ് വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കണം; എയർ ഇന്ത്യക്ക് നിർദ്ദേശം

ഇന്ധനം, എൻജിൻ, ഹൈഡ്രോളിക് സംവിധാനം അടക്കമുള്ളവ പരിശോധിക്കാനാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശം.

By Senior Reporter, Malabar News
Air India
Rep. Image
Ajwa Travels

ന്യൂഡെൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ബോയിങ് 787-8, 9 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. ഇന്ധനം, എൻജിൻ, ഹൈഡ്രോളിക് സംവിധാനം അടക്കമുള്ളവ പരിശോധിക്കാനാണ് നിർദ്ദേശം.

റീജണൽ ഡിജിസിഎ ഓഫീസുമായി സഹകരിച്ചാണ് പരിശോധന നടത്തേണ്ടത്. ജൂൺ 15ന് ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് പരിശോധന നടത്തണം. അടിയന്തിരമായി റിപ്പോർട് സമർപ്പിക്കാനും നിർദ്ദേശം നൽകി.

എന്തൊക്കെ പരിശോധിക്കണം

  • ഇന്ധനവും അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിക്കണം.
  • ക്യാബിൻ എയർ കംപ്രസറിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും എൻജിൻ കൺട്രോൾ സിസ്‌റ്റത്തിന്റെ പരിശോധന.
  • എൻജിൻ ഫ്യൂവൽ ഡ്രിവൻ അക്യുവേറ്റർ-ഓപ്പറേഷനൽ പരിശോധനയും ഓയിൽ സിസ്‌റ്റം പരിശോധനയും.
  • ഹൈഡ്രോളിക് സംവിധാനത്തിന്റെ പ്രവർത്തനക്ഷമതാ പരിശോധന.
  • ടേക്ക് ഓഫ് സംവിധാനങ്ങളുടെ അവലോകനം.
  • പറന്നുയരാൻ വേണ്ട ശക്‌തി ഉൽപ്പാദിപ്പിക്കാൻ എൻജിന് കഴിയുന്നുണ്ടോയെന്ന പരിശോധന.

Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE