‘ധൂമകേതു’വിന്റെ ചിത്രീകരണം പൂർത്തിയായി; ഉടൻ തിയേറ്ററുകളിലേക്ക്

നിഖില വിമലും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ, സജിൻ ഗോപുവും സിദ്ധാർഥ്‌ ഭരതനും ഗണപതിയും മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്. സുധി മാഡിസൺ ആണ് സംവിധാനം.

By Senior Reporter, Malabar News
Dhoomakethu Malayalam Movie
Ajwa Travels

നിഖില വിമലും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ധൂമകേതു’വിന്റെ ചിത്രീകരണം പൂർത്തിയായി. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ‘സൂക്ഷ്‌മദർശിനി’ എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്‌മെന്റ്‌സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ധൂമകേതു.

സുധി മാഡിസൺ ആണ് സംവിധാനം. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റിൽ പോസ്‌റ്റർ പ്രേക്ഷശ്രദ്ധ നേടിയിരുന്നു. നിഖില, ഷൈൻ എന്നിവരെ കൂടാതെ സജിൻ ഗോപുവും സിദ്ധാർഥ്‌ ഭരതനും ഗണപതിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സോണിയും മനുവും ചേർന്നാണ്.

ഛായാഗ്രഹണം- ജിന്റോ ജോർജ്, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- ജസ്‌റ്റിൻ വർഗീസ്, കോസ്‌റ്റ്യൂം- മഷർ ഹംസ, സൗണ്ട് ഡിസൈനർ- രംഗനാഥ്‌ രവി, കാസ്‌റ്റിങ് ഡയറക്‌ടർ- ബിനോയ് നമ്പാല, മേക്കപ്പ്- ആർ.ജി വയനാടൻ, ഗാനരചന-വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ- ഔസേപ്പ് ജോൺ, ചീഫ്.അസോ. ഡയറക്‌ടർ- ബോബി സത്യശീലൻ.

ഫിനാൻസ് കൺട്രോളർ- ഷൗക്കത്ത് കല്ലൂസ്‌, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി തോമസ്, വിഎഫ്എക്‌സ്, പിക്റ്റോറിയൽ എഫ്എക്‌സ്, അസോ.ഡയറക്‌ടർമാർ- നിഷാന്ത് എസ്. പിള്ള, വാസുദേവൻ വിയു, പ്രോമോ സ്‌റ്റിൽസ്- രോഹിത് കെ സുരേഷ്, സ്‌റ്റിൽസ്- സെറിൻ ബാബു, ഡിസൈൻ- യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബ്യൂഷൻ- ഭാവന റിലീസ്, പിആർഒ- ആതിര ദിൽജിത്ത്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

Most Read| ഇന്ത്യ- ഇസ്രയേൽ സ്വതന്ത്ര വ്യാപാരക്കരാർ ഉടൻ; പ്രധാനമന്ത്രി നരേന്ദ്രമോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE