എറണാകുളം: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രൻ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
ദിലീപ് സമർപ്പിച്ച ഫോണുകൾ സൈബർ ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്നും, അതിനുള്ള നടപടികൾ മജിസ്ട്രേറ്റ് കോടതി സ്വീകരിക്കണമെന്നുമാണ് അപേക്ഷയിൽ വ്യക്തമാക്കുന്നത്. ദിലീപ് സമര്‍പ്പിച്ച ഫോണുകള്‍ ഇതുവരെ അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല.
ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറ് ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ഹൈക്കോടതിയില്‍ നിന്ന് ഈ ഫോണുകള്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിക്കുകയും ചെയ്തു.
Read also: ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ സാനിധ്യം; ലോകാരോഗ്യ സംഘടന







































