മുംബൈ : ശ്വാസതടസത്തെ തുടർന്ന് ബോളിവുഡ് നടൻ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനു വ്യക്തമാക്കി. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിൽ കഴിയുന്നത്.
1944ലാണ് ദിലീപ് കുമാർ ആദ്യമായി സിനിമാ രംഗത്തേക്ക് എത്തുന്നത്. ജ്വാർ ഭട്ട എന്ന ചിത്രത്തിലൂടെ അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. തുടർന്നുള്ള 5 പതിറ്റാണ്ടുകളിൽ നിരവധി ജനപ്രിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തി.
കോഹിനൂർ, മുഗൾ ഇ അസം, ദേവ്ദാസ്, നയാദൗർ, റാം ഔർ ശ്യാം തുടങ്ങി നിരവധി ചിത്രങ്ങളിലെ ജനപ്രിയ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ കരിയറിൽ മികച്ചതായി നിലനിൽക്കുന്നത്. തുടർന്ന് 1998ൽ പുറത്തിറങ്ങിയ കില എന്ന ചിത്രത്തിലാണ് ദിലീപ് കുമാർ അവസാനമായി അഭിനയിച്ചത്.
Read also : ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് യെദിയൂരപ്പ





































