ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് യെദിയൂരപ്പ

By Trainee Reporter, Malabar News
controversy in karnataka bjp
B.S Yediyurappa
Ajwa Travels

ബെംഗളൂരു: ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയാമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് യെദിയൂരപ്പയെ മാറ്റിയേക്കുമെന്ന വാർത്തകൾക്കിടെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഇതാദ്യമായാണ് ഈ വിഷയത്തിൽ യെദിയൂരപ്പ പ്രതികരിക്കുന്നത്. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് രാജിവെക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി യെദിയൂരപ്പയും മകനും കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് യെദിയൂരപ്പയെ നീക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ബിജെപിയിലെ ഒരുവിഭാഗം പലതവണ കേന്ദ്രത്തെ സമീപിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രി സ്‌ഥാനത്ത്‌ യെദിയൂരപ്പ കാലാവധി പൂർത്തിയാക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സിടി രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നേതൃത്വത്തിന് തന്നിൽ വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരും. സ്‌ഥാനമൊഴിയാൻ ആവശ്യപ്പെടുന്ന ദിവസം രാജിവെക്കും. തന്റെ നിലപാട് വ്യക്‌തമാണ്‌. കേന്ദ്ര നേതൃത്വം എനിക്കൊരു അവസരം തന്നു. കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ബാക്കിയൊക്കെ കേന്ദ്ര നേതൃത്വത്തിന്റെ പക്കലാണ്, യെദിയൂരപ്പ വ്യക്‌തമാക്കി.

Read also: കോവിഡ് വ്യാപനം; ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE