ജില്ലാ കലക്‌ടർ ബിജെപി നേതാവിനെ തലകുമ്പിട്ട് വണങ്ങൽ; വിമർശനം വ്യാപകം

ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ഐഎഎസ് ഒന്നാം റാങ്കുകാരിയും ജില്ലാ കലക്‌ടറുമായ ടിന ഡാബ സെക്കൻഡിൽ 5 തവണയാണ് ബിജെപിയുടെ നേതാവിനെ തലകുമ്പിട്ട് വണങ്ങിയത്.

By Senior Reporter, Malabar News
Tina dabi IAS _ District Collector bows to BJP leader
Screen Capture Image
Ajwa Travels

2018 മുതൽ രാജസ്‌ഥാനിലെ ആംബർ വിധാൻ സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള നിയമസഭാ അംഗമാണ് ഡോ. സതീഷ് പൂനിയയെ നിരവധി തവണ തലകുമ്പിട്ട് അഭിവാദ്യം ചെയ്‌ത ഐഎഎസ് ഉദ്യോഗസ്‌ഥ ടിന ഡാബയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം.

രാജസ്‌ഥാൻ ബാർമർ ജില്ലയിലെ കലക്‌ടറായ ടിന ഏഴു സെക്കൻഡുകൾക്കുള്ളിൽ അഞ്ചുതവണയാണ് സതീഷിനു മുന്നിൽ തലകുമ്പിട്ടത്. തുടർന്ന്, ജില്ലയിൽ കലക്‌ടർ നടത്തുന്ന ശുചീകരണ പരിപാടിയെ സതീഷ് അഭിനന്ദിച്ചു. ആളുകളെ ഭീഷണിപ്പെടുത്തിയാണ് ശുചിത്വം പാലിക്കാൻ ആവശ്യപ്പെടുന്നതെങ്കിലും നിങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് നേതാവ് പറഞ്ഞത്. ഇതിനോടും കൈകൂപ്പി നന്ദി പറഞ്ഞുകൊണ്ടാണ് ടിന പ്രതികരിച്ചത്.

എന്നാൽ ഒരു രാഷ്‌ട്രീയ നേതാവിനെ ഈ രീതിയിൽ അഭിവാദ്യം ചെയ്യേണ്ട ആവശ്യം ഒരു ഐഎഎസ് ഉദ്യോഗസ്‌ഥക്കുണ്ടോ എന്നു ചോദിച്ചു കൊണ്ടാണ് സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനം ഉയർന്നത്. ‘എന്തിനാണ് ഈ പെൺകുട്ടി ഇത്രയേറെ തവണ രാഷ്‌ട്രീയ നേതാവിനെ വണങ്ങുന്നത്?’, ‘ഇത് ഒരു ഐഎഎസ് ഉദ്യോഗസ്‌ഥക്ക്‌ ചേർന്ന പ്രവൃത്തിയല്ല’ തുടങ്ങിയ ‌പ്രതികരണങ്ങളാണ് വിഡിയോക്ക് താഴെ.

ബാർമറിലെ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനിടെ ശുചിത്വമില്ലാത്തതിന്റെ പേരിൽ ടിന കടയുടമകളെ ശാസിക്കുന്നത് പലതവണ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2016ലെ രാജസ്‌ഥാൻ കേഡറിൽ നിന്നുള്ള ഉദ്യോഗസ്‌ഥയായ ടിന, ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ഐഎഎസ് ഒന്നാം റാങ്കുകാരിയാണ്.

MOST READ | വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE