വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം

വിവാഹം കഴിക്കാത്തവരെ അപേക്ഷിച്ച്, വിവാഹം കഴിച്ച പുരുഷൻമാർ പ്രായമാകുമ്പോൾ മെച്ചപ്പെട്ട ശാരീരിക, മാനസിക ആരോഗ്യം പുലർത്തുന്നതായാണ് പഠന റിപ്പോർട് ചൂണ്ടിക്കാണിക്കുന്നത്.

By Trainee Reporter, Malabar News
joyful man
Rep. Image (PIC: VECTEEZY)
Ajwa Travels

കല്യാണം കഴിക്കണോ വേണ്ടയോ? ഇന്ന് മിക്കവരെയും ഏറെ ചിന്തിപ്പിക്കുന്ന ഒരുചോദ്യമാണ് ഇത്. ലിവിങ് ടുഗെതർ റിലേഷൻ ഷിപ്പുകൾ ഉൾപ്പടെ ഇന്ന് വ്യാപകമായതോടെ പുതിയ തലമുറയ്‌ക്ക് വിവാഹത്തിനോട് അത്രകണ്ട് താൽപര്യമില്ലാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മൊത്തത്തിൽ പറഞ്ഞതല്ലാട്ടോ, ചിലർ അങ്ങനെയാണ്.

എന്നാൽ, ഈ താൽപര്യം ഇല്ലായ്‌മയൊക്കെ മാറ്റിവെച്ചോ. വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന പുരുഷൻമാർക്ക് സന്തോഷകരമായ ഒരു പഠനഫലമാണ് പുറത്തുവന്നിരിക്കുന്നത്. വിവാഹം കഴിക്കാത്തവരെ അപേക്ഷിച്ച്, വിവാഹം കഴിച്ച പുരുഷൻമാർ പ്രായമാകുമ്പോൾ മെച്ചപ്പെട്ട ശാരീരിക, മാനസിക ആരോഗ്യം പുലർത്തുന്നതായാണ് പഠന റിപ്പോർട് ചൂണ്ടിക്കാണിക്കുന്നത്.

ടൊറന്റോ സർവകലാശാലയാണ് പഠനം നടത്തിയത്. ഇന്റർനാഷണൽ സോഷ്യൽ വർക്ക് ജേണലിൽ ഗവേഷണഫലം പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. മധ്യവയസ്‌കർ, പ്രായമായവരുമായ ഏഴായിരത്തോളം കാനഡക്കാരിലാണ് പഠനം നടത്തിയത്. 2011നും 2018നും ഇടയിലാണ് വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ നിന്നാണ് ആരൊക്കെയാണ് ഉത്തമമായ വാർധക്യം അനുഭവിക്കുന്നതെന്ന് നിരീക്ഷിച്ചത്.

ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഗുരുതര ശാരീരിക, മാനസിക, വൈകാരിക പ്രശ്‌നങ്ങൾ ഇല്ലാത്തവരെയും ഉയർന്ന തോതിലുള്ള സന്തോഷവും ശാരീരിക, മാനസിക ആരോഗ്യവും അനുഭവിക്കുന്നവരെയുമാണ് ഉത്തമ വർധക്യത്തിലൂടെ കടന്നു പോകുന്നവരായി ഗവേഷകർ കണക്കാക്കിയത്.

ഇവരിൽ വിവാഹിതരായ പുരുഷൻമാരാണ് കൂടുതലെന്ന് ഗവേഷകർ നിരീക്ഷിച്ചു. പുകവലി ഉപേക്ഷിക്കുക, സജീവമായ ജീവിതശൈലി പിന്തുടരുക തുടങ്ങിയ കാര്യങ്ങളിൽ പുരുഷൻമാർക്ക് അവരുടെ വൈവാഹിക പങ്കാളികളിൽ നിന്ന് ലഭിക്കുന്ന പ്രോൽസാഹനമാകാം അവരുടെ മെച്ചപ്പെട്ട വാർധക്യത്തിന്റെ ഒരു കാരണമെന്ന് ഗവേഷകർ അനുമാനിക്കുന്നു.

കുടുംബവും കുട്ടികളും സുഹൃത്തുക്കളുമൊക്കെ ചേരുന്ന സാമൂഹിക ബന്ധങ്ങളും മെച്ചപ്പെട്ട ആരോഗ്യത്തിന് പിന്നിൽ നിർണായക സ്‌ഥാനം വഹിക്കുന്നുണ്ട്. വിവാഹിതരല്ലാത്തവർ സാമൂഹികമായി കൂടുതൽ ഒറ്റപ്പെടൽ നേരിടുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കാമെന്നും പഠനത്തിൽ പറയുന്നു. എന്നാൽ, സ്‌ത്രീകളുടെ കാര്യത്തിൽ ഗണ്യമായ സ്വാധീനം വിവാഹം അവരുടെ വാർധക്യ ജീവിതത്തിൽ വരുത്തുന്നില്ലെന്നും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു.

Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE