പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദിവ്യയ്‌ക്ക് അഭയം കൊടുത്തത് എകെജി സെന്ററിലാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ദിവ്യയെ അറസ്‌റ്റ് ചെയ്യാൻ കേരള പോലീസിന് ഒരിക്കലും കഴിയില്ല. ദിവ്യയെ അറസ്‌റ്റ് ചെയ്‌താൽ സിപിഎമ്മിലെ ഉന്നതന്റെ ഇടപാടുകള്‍ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാര്‍ട്ടിക്കെന്നും സുരേന്ദ്രന്‍ വ്യക്‌തമാക്കി. നവീന്റെ കുടുംബത്തൊപ്പം ഉണ്ടന്നൊക്കെ പറയുന്നത് കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പുസ്‌തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മഅദനിയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് സിപിഎം ആണെന്നും യുഡിഎഫ് ഘടകകക്ഷിയായ ലീഗിനെ ദുര്‍ബലപ്പെടുത്താനാണ് സിപിഎം ശ്രമിച്ചിട്ടുള്ളതെന്നും വോട്ടര്‍മാരെ കബളിപ്പിക്കാനാണ് ലീഗ് വിരോധം പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസയമം, മുന്‍മുഖ്യമന്ത്രിയും സിപിഎം സൈദ്ധാന്തികനുമായ ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട് അബ്‌ദുൾ നാസര്‍ മദനിയെ ഗാന്ധിജിയോട് ഉപമിച്ചത് മറന്നു പോകരുതെന്ന് പിഡിപി ഇന്നലെ പറഞ്ഞിരുന്നു.
1993 ലെ ഒറ്റപ്പാലം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ എസ് ശിവരാമനുവേണ്ടി അബ്‌ദുൾ നാസര്‍ മദനി തെരഞ്ഞെടുപ്പ് പര്യടനം നടത്തിയിരുന്നു. ഇഎംഎസ് മദനിയെ ഗാന്ധിജിയോടാണ് ഉപമിച്ചത്. ഇതൊക്കെയും പുസ്‌തകത്തില്‍ കുറിക്കാന്‍ മറന്നു പോയത് എന്തുകൊണ്ടാണ്. അദ്ദേഹം എല്‍ഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയ കാലഘട്ടത്തില്‍ ആയുധശേഖരം കണ്ടെത്തിയതിനോ ആയുധ പരിശീലനം നടത്തിയതിനോ കേരളത്തില്‍ ഒരിടത്തും മദനിയുടെ പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കേസെടുക്കുകയോ തെളിയിക്കുകയോ ചെയ്‌തിട്ടില്ലെന്നും പിഡിപി നേതാക്കള്‍ പറയുന്നു.
WAYANAD | വയനാട് പഴശ്ശിരാജ കോളേജും കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയും ധാരണാപത്രം ഒപ്പുവച്ചു