എറണാകുളം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ആലുവയിലാണ് സംഭവം. ആലുവ എടത്തല സ്വദേശി ഡോക്ടർ ഹരികുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പ്രതി ദൃശ്യങ്ങൾ പകർത്തുകയും, പിന്നീട് ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആലുവ പോലീസ് പ്രതിയെ പിടികൂടിയത്.
Read also: റഷ്യ- യുക്രൈൻ സംഘർഷം; അസംസ്കൃത എണ്ണവില ഉയരുന്നു, രാജ്യത്തും ഇന്ധനവില വർധിച്ചേക്കും







































