എച്ച് 1 ബി വിസാ ഫീസ് വർധന; ഡോക്‌ടർമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന

എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവ്, ഡോക്‌ടർമാർ, മെഡിക്കൽ റെസിഡന്റുമാർ ഉൾപ്പടെയുള്ളവർക്ക് ഇളവ് നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്.

By Senior Reporter, Malabar News
Malabarnews_donald trump
Donald Trump
Ajwa Travels

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ എച്ച് 1 ബി വിസയ്‌ക്കുള്ള ഫീസ് വർധനവിൽ നിന്ന് ഡോക്‌ടർമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വക്‌താവ്‌ ടെയ്‌ലർ റോജേഴ്‌സിനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമമായ ബ്ളൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌.

എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവ്, ഡോക്‌ടർമാർ, മെഡിക്കൽ റെസിഡന്റുമാർ ഉൾപ്പടെയുള്ളവർക്ക് ഇളവ് നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്. എച്ച് 1 ബി വിസയ്‌ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയർത്തിക്കൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഈമാസം 21ആം തീയതി മുതലാണ് നിലവിൽ വന്നത്.

ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള പ്രഫഷണലുകൾക്ക് വൻ തിരിച്ചടിയാകുന്നതാണ് യുഎസ് തീരുമാനം. എന്നാൽ, വർധന പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും നിലവിലെ എച്ച് 1 ബി വിസക്കാരും വിസ പുതുക്കുന്നവരും ഈ ഫീസ് നൽകേണ്ടതില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.

നേരത്തെ എച്ച് 1 ബി വിസയ്‌ക്ക് 1700-5000 ഡോളർ (1.49 ലക്ഷം- 4.4 ലക്ഷം രൂപവരെ) മാത്രമായിരുന്നു ചിലവ്. എന്നാൽ, ഇപ്പോൾ ഈ തുക ഒരുലക്ഷം ഡോളർ (88 ലക്ഷം രൂപ) ആയാണ് ഉയർത്തിയിരിക്കുന്നത്. ഓരോ വർഷവും അനുവദിക്കുന്ന എച്ച് 1 ബി വിസയിൽ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണ്. 202471 ശതമാനം. ചൈനക്കാരാണ് രണ്ടാമത് (11.7%).

Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE