മലപ്പുറം : ജില്ലയിലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ 2,247 പേർക്ക് ഇരട്ടവോട്ട് ഉള്ളതായി കണ്ടെത്തൽ. സംസ്ഥാനത്ത് വോട്ടർപട്ടികയിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പി അബ്ദുൾ ഹമീദ് എംഎൽഎയെ അറിയിച്ചത്.
ചില വോട്ടർമാർക്ക് സ്വന്തം ബൂത്തിൽ തന്നെയാണ് രണ്ടാമത്തെ വോട്ട് ഉള്ളത്. എന്നാൽ ഭൂരിപക്ഷം ആളുകൾക്കും രണ്ടാമത്തെ വോട്ട് ഉള്ളത് മറ്റ് ബൂത്തുകളിലാണ്. ഇത് കൂടാതെ വോട്ടർ പട്ടികയിൽ മറ്റെന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
Read also : തിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു; ജില്ലയിൽ 30ന് പ്രധാനമന്ത്രി എത്തും







































