തിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു; ജില്ലയിൽ 30ന് പ്രധാനമന്ത്രി എത്തും

By Team Member, Malabar News
narendra modi
Ajwa Travels

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 30ആം തീയതി പാലക്കാട് ജില്ലയിലെത്തും. 30ആം തീയതി ജില്ലയിലെ കോട്ടമൈതാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പകൽ 11ന് നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി പ്രസംഗിക്കും. റാലിയിൽ ജില്ലയിലെ 12 മണ്ഡലങ്ങളിൽ നിന്നുള്ള എൻഡിഎ സ്‌ഥാനാർഥികളും പങ്കെടുക്കും.

നിലവിൽ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ജില്ലയിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെനിന്നു റോഡ് മാർഗം സമ്മേളന വേദിയായ കോട്ടമൈതാനത്ത് എത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ഇ കൃഷ്‌ണദാസ് അറിയിച്ചു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ബിജെപിയുടെ ദേശീയ, സംസ്‌ഥാന നേതാക്കൾ പങ്കെടുക്കും. 30ആം തീയതി രാവിലെ 9.30നാണ് സമ്മേളനം ആരംഭിക്കുന്നത്. ജില്ലയിൽ ഇതിനോടകം തന്നെ ബിജെപിയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ എത്തിയിരുന്നു.

Read also : ഇരട്ടവോട്ട്; ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE