ഇരട്ടവോട്ട്; ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രൻ

By Trainee Reporter, Malabar News
Malabar-News_kadakampally-surendran
Ajwa Travels

തിരുവനന്തപുരം: ഇരട്ട വോട്ട് ആരോപണത്തിൽ ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉൽസവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ രീതിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു. പോക്കറ്റടിച്ചിട്ട് ഇതാ പോക്കറ്റടിക്കാരൻ പോകുന്നുവെന്ന് പറയുന്ന പോലെയാണ് പ്രതിപക്ഷത്തിന്റെ നടപടി.

ഇരട്ട വോട്ടുകൾക്ക് പിന്നിൽ യുഡിഎഫ് ആണെന്ന് വ്യക്‌തമായി. ജനങ്ങളോട് ചെന്നിത്തല മാപ്പ് പറയണം, കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. കഴക്കൂട്ടത്തെ യുഡിഎഫ് സ്‌ഥാനാർഥി ഡോ. എസ്എസ് ലാലിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ടെന്ന് പരാതി ഉയർന്നിരുന്നു.

എസ്എസ് ലാലിന് വട്ടിയൂർക്കാവിലെ 170ആം നമ്പർ ബൂത്തിൽ രണ്ട് വോട്ടുണ്ടെന്നാണ് സിപിഎം ആരോപണം. ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് രമേശ് ചെന്നിത്തലയുടെ അമ്മക്ക് വോട്ടുളളത്. ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക് മുന്നിൽ ചെന്നിത്തല മാപ്പ് അപേക്ഷിക്കണമെന്ന ആവശ്യവുമായി കടകംപള്ളി എത്തിയത്.

Read also: വോട്ടർപട്ടികയിലെ ക്രമക്കേട്; രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE