വോട്ടർപട്ടികയിലെ ക്രമക്കേട്; രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട്

By Team Member, Malabar News
ramesh chennithala
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇരട്ടവോട്ട് ആരോപണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട് ഉണ്ടെന്ന് കണ്ടെത്തൽ. ചെന്നിത്തല പഞ്ചായത്തിലെ 152ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52ആം ബൂത്തിലൂമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്ക് വോട്ടുകൾ ഉള്ളത്. കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളുടെയും വോട്ട് ചെന്നിത്തല പഞ്ചായത്തിൽ നിന്നും മാറ്റിയെങ്കിലും ദേവകിയമ്മയുടെ വോട്ട് മാത്രം ചെന്നിത്തല പഞ്ചായത്തിൽ നിന്നും നീക്കിയിട്ടില്ലെന്നാണ് കണ്ടെത്തൽ.

സംസ്‌ഥാനത്ത് നിരവധി ആളുകൾക്ക് ഇരട്ടവോട്ട് ഉണ്ടെന്ന ആരോപണം ഉയർത്തി രമേശ് ചെന്നിത്തല തന്നെയാണ് രംഗത്ത് വന്നത്. തുടർന്ന് ഇരട്ടവോട്ട് മരവിപ്പിക്കണമെന്നും, അത്തരത്തിലുള്ള ആളുകളെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയെയും, തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു.

കഴിഞ്ഞ ദിവസം സംസ്‌ഥാനത്തെ കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ടവോട്ട് സ്‌ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട് സ്‌ഥിരീകരിച്ചത്‌. ഇതോടെ ആരോപണം ഉയർത്തിയ പ്രതിപക്ഷ നേതാവ് തന്നെ നിലവിൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ്.

Read also : ലൈസൻസ്, വാഹന രേഖാ കാലാവധി ജൂൺ 30 വരെ നീട്ടി; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE