ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട ഡ്രൈവിങ് ലൈസൻസിന്റെയും വാഹന രേഖകളുടെയും കാലാവധി വീണ്ടും നീട്ടി. ജൂൺ 30ആം തീയതി വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
2020 ഫെബ്രുവരി ഒന്നിനും 2021 മാർച്ച് 31നും ഇടക്ക് കാലഹരണപ്പെടുന്ന രേഖകളുടെ കാലാവധി ജൂൺ 30 വരെ നീട്ടിയതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് വ്യക്തമാക്കിയത്. അതിനാൽ തന്നെ ഈ കാലയളവിനുള്ളിൽ കാലഹരണപ്പെടുന്ന ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി), പെർമിറ്റ്, ഫിറ്റ്നസ് എന്നിവ ഈ വർഷം ജൂൺ 30 വരെ ഉപയോഗിക്കാം.
Read also : പാറക്കെട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്ക്