വാഹനരേഖകൾ പുതുക്കാൻ കൂടുതൽ സമയം; കാലാവധി നീട്ടി

By News Desk, Malabar News
Vehicle Department kerala
Ajwa Travels

ന്യൂഡെൽഹി: സംസ്‌ഥാനത്തെ വിവിധ വാഹനരേഖകളുടെ കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി. മോട്ടോർ വാഹന നിയമപ്രകാരമുള്ള ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പടെയുള്ള രേഖകളുടെ കാലാവധിയാണ് നീട്ടിയിരിക്കുന്നത്.

കോവിഡ് പശ്‌ചാത്തലത്തിൽ നേരത്തെ നീട്ടിയ കാലാവധി ഒക്‌ടോബർ 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. കോവിഡ് മൂലമുള്ള പ്രശ്‌നങ്ങളിൽ നിന്ന് സംസ്‌ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന വിവിധ തലങ്ങളിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

സാരഥി, വാഹൻ എന്നീ സോഫ്‌റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി വ്യക്‌തമാക്കി.

Also Read: മാദ്ധ്യമങ്ങളിൽ അനാവശ്യ പ്രസ്‌താവനകൾ നടത്തരുത്; ആര്യൻ ഖാനോട് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE