വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ

By News Desk, Malabar News
motor- vehicle strike

ന്യൂഡെൽഹി: കോവിഡ്​ പശ്‌ചാത്തലത്തിൽ വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിങ്​ ലൈസൻസ്​, രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്​ സർട്ടിഫിക്കറ്റ്​, പെർമിറ്റ്​ എന്നിവയുടെ കാലാവധിയാണ്​ നീട്ടിയത്​. സെപ്​റ്റംബർ 30 വരെയാണ്​ കാലാവധി നീട്ടിയിരിക്കുന്നത്​. 2020 ഫെബ്രുവരിക്ക്​ ശേഷം കാലാവധി പൂർത്തിയായ വാഹന രേഖകൾക്കാണ്​ ഇളവ്​ നൽകുക.

കാലാവധി കഴിഞ്ഞ ഡ്രൈവിങ്​ ലൈസൻസുമായി വാഹനത്തിൽ യാത്ര ചെയ്​താൽ പരമാവധി 5000 രൂപ പിഴ ലഭിക്കും. പെർമിറ്റിന്​ 10,000 രൂപയും ഫിറ്റ്​നെസ്​ സർട്ടിഫിക്കറ്റിന്​ 2000 മുതൽ 5000 രൂപ വരെയുമായിരിക്കും പിഴ. എന്നാൽ, ഇളവ്​ പുക പരിശോധന സർട്ടിഫിക്കറ്റിന്​ ബാധകമായിരിക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കോവിഡും തുടർന്നുണ്ടായ ലോക്ക്​ഡൗണുകളും മൂലം രേഖകൾ പുതുക്കാൻ ജനങ്ങൾക്ക്​ സാധിച്ചിരുന്നില്ല. ഇതോടെയാണ്​ കാലാവധി നീട്ടാനുള്ള തീരുമാനത്തിലേക്ക്​ കേന്ദ്രം എത്തിയത്​. ബന്ധപ്പെട്ട ഓഫീസുകൾക്ക്​ ഇതുസംബന്ധിച്ച നിർദ്ദേശം നൽകാൻ സംസ്‌ഥാനങ്ങളോട്​ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

Must Read: എംപിമാർക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട് തേടി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE