വാഹനരേഖകൾ പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി

By Trainee Reporter, Malabar News
VEHICLE DOCUMENT VALIDITY
Representational image
Ajwa Travels

ന്യൂഡെൽഹി: കാലാവധി അവസാനിച്ച വാഹനരേഖകൾ പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി നൽകി. 2021 മാർച്ച് 31 വരെയാണ് സമയം നീട്ടി അനുവദിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തിലാണ്‌ നടപടി. രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ്, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടുത്ത വർഷം മാർച്ച് 31 വരെ പുതുക്കാൻ കഴിയുമെന്ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

1989ലെ മോട്ടോർ വാഹന ചട്ടത്തിൽ പറയുന്ന എല്ലാ രേഖകൾക്കും ഉത്തരവ് ബാധകമാണ്. ഫെബ്രുവരി 1ന് സാധുത അവസാനിച്ച എല്ലാ രേഖകളും മാർച്ച് 31വരെ സാധുവായി കണക്കാക്കും. നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഗതാഗത മന്ത്രാലയത്തിന്റെ നടപടി.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകൾ പുതുക്കുന്നതിന് സെപ്റ്റംബർ 30 വരെ നേരത്തെ സമയം നീട്ടി നൽകിയിരുന്നു. മാർച്ച് 30നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാഹനമേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഗണിച്ച് രേഖകൾ പുതുക്കുന്നതിനുള്ള സമയം ഡിസംബർ വരെ വീണ്ടും നീട്ടി. ഈ കാലാവധിയാണ് ഇപ്പോൾ വീണ്ടും നീട്ടി നൽകിയിരിക്കുന്നത്.

ടൂറിസ്‌റ്റ് ബസുകൾ, മറ്റു സ്വകാര്യ ബസുകൾ, ടാക്‌സികൾ തുടങ്ങിയ വാഹനങ്ങളെയെല്ലാം കോവിഡ് വ്യാപനം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വാഹനരേഖകൾ പുതുക്കാനുള്ള തീയതി നീട്ടാനുള്ള ഗതാഗത വകുപ്പിന്റെ നടപടി ഇത്തരം വാഹന ഉടമകൾക്ക് ആശ്വാസം പകരുമെന്നാണ് കണക്കുകൂട്ടലുകൾ.

Read also: ‘വര്‍ത്തമാന’ത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE