‘വര്‍ത്തമാന’ത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

By News Desk, Malabar News
MalabarNews_varthamaanam
Ajwa Travels

സിദ്ധാർഥ് ശിവ സംവിധാനം ചെയ്‌ത ‘വര്‍ത്തമാനം’ സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. കൂടുതല്‍ പരിശോധനക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. പാര്‍വതി തിരുവോത്താണ് വര്‍ത്തമാനത്തില്‍ മുഖ്യ കാഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രം ദേശ വിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. റിവൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല. ജെഎന്‍യു, കശ്‌മീർ സംബന്ധമായ ഭാഗങ്ങളും നടപടിക്ക് കാരണമായതായി സൂചനയുണ്ട്. ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ കട്ട് ചെയ്‌ത്‌ മാറ്റണമെന്ന് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ അണിയറ പ്രവര്‍ത്തകരെ ചിത്രത്തിന്റെ പ്രദർശന സമയം അറിയിച്ചിരുന്നു.  എന്നാൽ, അത് നടക്കാഞ്ഞതിനാലാണ് ചിത്രം മുംബൈയിലെ റിവൈസിംഗ് കമ്മറ്റിക്ക് അയച്ചത്.

ആര്യാടന്‍ ഷൗക്കത്ത് ആണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് സിനിമ നിര്‍മ്മിക്കുന്നത്. ‘നൂറ്റൊന്ന് ചോദ്യങ്ങള്‍’, ‘സഹീര്‍’, ‘ഐന്‍’, ‘ചതുരം’, ‘കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ’, ‘സഖാവ്’ എന്നിവയാണ് സിദ്ധാര്‍ഥ് ശിവ മുന്‍പ് സംവിധാനം ചെയ്‌ത ചിത്രങ്ങള്‍.

Also Read: ചെങ്ങന്നൂരിലെ ചക്ക മാഹാത്‌മ്യം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE