ചെങ്ങന്നൂരിലെ ചക്ക മാഹാത്‌മ്യം!

By Staff Reporter, Malabar News
jackfruit
Ajwa Travels

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കരയില്‍ ഉണ്ണികൃഷ്‌ണ പിള്ളയുടെ വീട്ടിലെ ചക്കയാണ് ഇപ്പോള്‍ നാട്ടിലെ സംസാര വിഷയം. ഒരു ചക്കയില്‍ എന്തിത്ര കാര്യമെന്നല്ലേ? ഉണ്ണികൃഷ്‌ണ പിള്ളയുടെ വരിക്ക പ്‌ളാവില്‍ ഉണ്ടായ ചക്കയുടെ ആകൃതി തന്നെയാണ് അതിനെ വ്യത്യസ്‌തമാക്കുന്നത്. കശുമാങ്ങയുടെയും കശുവണ്ടിയുടെയും ആകൃതിയിലാണ് ഈ ചക്ക ഉണ്ടായത്!

വരിക്കപ്‌ളാവില്‍ കശുമാങ്ങയുടെ ആകൃതിയില്‍ ഉണ്ടായ ചക്ക കാഴ്‌ചക്കാര്‍ക്ക് കൗതുകമായി. മൂന്നുമാസം മുന്‍പാണ് പ്‌ളാവില്‍ ചക്ക പിടിച്ചിരിക്കുന്നത് വീട്ടുകാര്‍ ശ്രദ്ധിച്ചത്. ആദ്യം വിശേഷിച്ചൊന്നും തന്നെ തോന്നിയില്ലെങ്കിലും കഴിഞ്ഞ ദിവസമാണ് ചക്കയുടെ രൂപമാറ്റവും കശുമാങ്ങയുമായുള്ള സാദൃശ്യവും വീട്ടുകാര്‍ ശ്രദ്ധിച്ചത്.

ഇതിനൊപ്പം ഉണ്ടായ ചക്കകള്‍ ഒന്നും തന്നെ വിളഞ്ഞിട്ടില്ല എന്നാണ് വീട്ടുകാര്‍ പറയുന്നത്. മാത്രവുമല്ല ഈ ചക്കയൊഴികെ മറ്റുള്ളവക്ക് വലിപ്പവും കൂടുതലാണ്. വിളഞ്ഞ ചക്കയുടെ ഉളളില്‍ നാല് ചുള ഉണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ഏതായലും കശുമാങ്ങയുടെ രൂപ സാദൃശ്യമുള്ള ചക്കയാണ് ഇപ്പോള്‍ ഇവിടുത്തെ താരം.

Sports News: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി; മുംബൈയെ നയിക്കാന്‍ സൂര്യകുമാര്‍; അര്‍ജുന്‍ തെൻഡുൽക്കര്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE