സയ്യിദ് മുഷ്‌താഖ് അലി ട്രോഫി; മുംബൈയെ നയിക്കാന്‍ സൂര്യകുമാര്‍; അര്‍ജുന്‍ തെൻഡുൽക്കര്‍ പുറത്ത്

By Staff Reporter, Malabar News
suryakuamar yadav-arjun tendulkar
സൂര്യകുമാര്‍ യാദവ്, അര്‍ജുന്‍ തെൻഡുൽക്കര്‍
Ajwa Travels

മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. പരിശീലന മല്‍സരങ്ങളില്‍ മികച്ച ഫോമിലുള്ള താരം മുന്‍പ് ആഭ്യന്തര മല്‍സരങ്ങളിലും മുംബൈയെ നയിച്ചിട്ടുണ്ട്. പരിശീലന മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ കൗമാര ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍, ശിവം ദുബേ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടു. അതേസമയം, ഇതിഹാസ താരം സച്ചിന്‍ തെൻഡുൽക്കറുടെ മകന്‍ അര്‍ജുന്‍ തെൻഡുൽക്കര്‍ക്ക് മുംബൈ ടീമില്‍ ഇടം ലഭിച്ചില്ല.

പരിശീലന മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ കഴിയാതെ പോയതാണ് അര്‍ജുന് തിരിച്ചടിയായത്. അര്‍ജുന് പുറമേ ശ്രേയാസ് അയ്യര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരും ടീമില്‍ ഇല്ല. ശ്രേയാസ് പരുക്ക് മൂലം വിട്ടുനിന്നപ്പോള്‍ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് താക്കൂര്‍ ടീമിന് പുറത്തായത്.

ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി നടന്ന പരിശീലന മല്‍സരങ്ങളില്‍ മികച്ച പ്രകടനമാണ് സൂര്യകുമാര്‍ യാദവ് പുറത്തെടുത്തത്. മൂന്ന് മല്‍സരങ്ങളില്‍ നിന്നായി 240 റണ്‍സ് അടിച്ചെടുത്ത സൂര്യകുമാര്‍ തന്നെയാണ് റണ്‍ വേട്ടയില്‍ ഒന്നാമതും. വെറും 109 പന്തുകളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. ഇതില്‍ 22 ബൗണ്ടറികളും 16 സിക്‌സറുകളും ഉള്‍പ്പെടും. ആദ്യ മല്‍സരത്തില്‍ 31 പന്തില്‍ 59 റണ്‍സും, രണ്ടാം മല്‍സരത്തില്‍ 47 പന്തില്‍ 120 റണ്‍സും, മൂന്നാം മല്‍സരത്തില്‍ 31 പന്തില്‍ 61 റണ്‍സുമാണ് സൂര്യകുമാര്‍ നേടിയത്.

യശസ്വി ജയ്‌സ്‌വാളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഐപിഎലില്‍ നിരാശപ്പെടുത്തിയെങ്കിലും പരിശീലത്തിലെ മൂന്ന് മല്‍സരങ്ങളില്‍ നിന്നായി 164 റണ്‍സാണ് താരം നേടിയത്. കൂടാതെ റണ്‍ വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ള ശിവം ദുബേ അടിച്ചെടുത്തത് 114 റണ്‍സാണ്.

National News: ആരോഗ്യനില മെച്ചപ്പെട്ടു; രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കുമെന്ന് സഹോദരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE