കൊല്ലം: മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പോലീസ് കേസെടുത്തു. കൊല്ലം ചിന്നക്കടയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി ഒമ്പതരക്ക് ഉണ്ടായ അപകടത്തിലാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അമിതവേഗത്തിൽ എത്തിയ കാർ ഒരാളുടെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു.
കരിക്കോട് ചപ്പേത്തടം സ്വദേശിയായ നൗഷാദിനാണ്(42) വാഹനാപകടത്തിൽ പരിക്കേറ്റത്. നിർത്താതെ പോയ കാർ ചിന്നക്കടുത്ത് വെച്ച് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് തടഞ്ഞു പോലീസിന് കൈമാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി. നില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Most Read: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ







































