കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ചരസുമായി രണ്ടു പേർ പിടിയിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ പട്ടിക്കാട് കിനാത്തിയിൽ അബ്‌ദുൽ നാഫിഹ് (25), തിരൂരങ്ങാടി ഒതുക്കുങ്ങൽ വിളക്ക് മാടത്തിൽ വി മുഹമ്മദ് ഫവാസ് (22) എന്നിവരാണ് റേഞ്ച് എക്‌സൈസും കണ്ണൂർ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സും നടത്തിയ പരിശോധനയ്‌ക്കിടെ പിടിയിലായത്. നാഫിഹിന്റെ പക്കൽ നിന്നും 20 ഗ്രാം ചരസും ഫവാസിന്റെ പക്കൽ നിന്നും 16 ഗ്രാം ചരസുമാണ് കണ്ടെടുത്തതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.
റെയിൽവേ സ്‌റ്റേഷനിലെ പ്‌ളാറ്റ്‌ഫോമിൽ വെച്ചാണ് വ്യത്യസ്‌ത സംഭവങ്ങളിലായി ഇരുവരും പിടിയിലായത്. എൻഡിപിഎസ് ആക്‌ട് പ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫിസർ എംകെ സന്തോഷ്, റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് സബ് ഇൻസ്‌പെക്‌ടർ ടിഎം ധന്യ, പ്രിവന്റീവ് ഓഫിസർമാരായ ജോർജ് ഫെർണാണ്ടസ്, പികെ ദിനേശൻ, ആർപിഎഫ് എഎസ്‌ഐ എംകെ ശ്രീലേഷ് എന്നിവർ പരിശോധനയ്‌ക്ക് നേതൃത്വം നൽകി.
Also Read: നിർണായക നീക്കവുമായി അന്വേഷണ സംഘം; പൾസർ സുനിയെ ചോദ്യം ചെയ്‌തു





































