റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിൽ ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘സല്യൂട്ട്’ ഡയറക്‌ട് ഒടിടി റിലീസിന്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
അതേസമയം സ്‌ട്രീമിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ബോളിവുഡ് താരം ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ദുൽഖർ എത്തുന്നത്. ആദ്യമായാണ് താരം പോലീസ് വേഷത്തിൽ എത്തുന്നത് എന്നതും ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നു.
View this post on Instagram
‘അരവിന്ദ് കരുണാകരന്‍’ എന്നാണ് ചിത്രത്തില്‍ ദുല്‍ഖർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ദുല്‍ഖറിന്റെ കഥാപാത്രം അന്വേഷിക്കുന്ന ഒരു കേസും, അതിനെ ചുറ്റിപ്പറ്റിയുളള സംഭവ വികാസങ്ങളുമായിരിക്കും സിനിമയുടെ ഇതിവൃത്തം എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
ജനുവരി 14ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് പശ്‌ചാത്തലത്തില്‍ റിലീസ് മാറ്റി വെക്കുകയായിരുന്നു. മനോജ് കെ ജയന്‍, ലക്ഷ്‌മി ഗോപാലസ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കൊല്ലം, തിരുവനന്തപുരം, കാസര്‍ഗോഡ്, ഡെല്‍ഹി എന്നിവിടങ്ങളില്‍ വെച്ചാണ് സല്യൂട്ടിന്റെ ചിത്രീകരണം നടന്നത്.
Most Read: വിദ്യാർഥികൾ കരയുമ്പോൾ മോദി ഗംഗാ തീരത്ത് ഡമരു വായിക്കുന്നു; ശിവസേന