നൂഹ്: ഹരിയാനയിലെ നൂഹിൽ ബസിന് തീപിടിച്ച് എട്ടുപേർ വെന്തുമരിച്ചു. ഒട്ടേറെപ്പേർക്ക് പൊള്ളലേറ്റു. കുണ്ടലി- മനേസർ- പൽവാൾ എക്‌സ്‌പ്രസ് ഹൈവേയിൽ ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽ നിന്ന് തീർഥയാത്ര കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്‌റ്റ് ബസാണ് അപകടത്തിപ്പെട്ടത്.
സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ ബസിൽ അറുപതോളം യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവരെല്ലാം പഞ്ചാബിലെ ഒരു കുടുംബത്തിൽപ്പെട്ടവരാണ്. ശനിയാഴ്‌ച പുലർച്ചെ 1.30ഓടെ ബസിൽ നിന്ന് പുകമണം ഉയർന്നതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ബസിന്റെ പിൻഭാഗത്ത് നിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു മോട്ടോർ സൈക്കിൾ യാത്രികനാണ് ബസിനെ പിന്തുടർന്ന് ഡ്രൈവറെ വിവരം അറിയിച്ചിത്.
പിന്നാലെ ബസ് നിർത്തി ആളുകളെ ഇറക്കുമ്പോഴേക്കും പെട്ടെന്ന് തീ പടരുകയായിരുന്നു. അതേസമയം, വിവരം അറിയിച്ചിട്ടും മൂന്ന് മണിക്കൂറിന് ശേഷമാണ് അഗ്‌നിരക്ഷാ ഉദ്യോഗസ്‌ഥർ എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. പത്ത് ദിവസത്തെ തീർഥാടന യാത്രയ്‌ക്ക് പോയതായിരുന്നു അപകടത്തിൽപ്പെട്ട കുടുംബം. പൊള്ളലേറ്റവർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്.
Most Read| കേരളാ തീരത്ത് കടലാക്രമണത്തിന് സാധ്യത; അപകട മേഖലയിലുള്ളവർ മാറിത്താമസിക്കണം