ഭുവനേശ്വർ: മന്ത്രവാദിനിയെന്ന സംശയത്തെ തുടർന്ന് 62കാരിയെ നാട്ടുകാര്‍ കഴുത്തറുത്ത് കൊന്നു. ഒഡിഷയിലെ മയൂര്‍ഭഞ്‌ജ് ജില്ലയിലെ ജമുനാ ഹന്‍ഷ്ദായെയാണ് ഞായറാഴ്‌ച കൊലപ്പെടുത്തിയത്. ഗ്രാമത്തിന് സമീപമുള്ള ഒഴിഞ്ഞ സ്‌ഥലത്ത് കഴുത്തറുത്ത നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയുടെ ഭാഗം ഇനിയും കണ്ടെത്തിയിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് ചോദ്യം ചെയ്‌തു. ശനിയാഴ്‌ച വൈകുന്നേരമാണ് ജമുനയെ അവസാനമായി കണ്ടത്. ഗ്രാമത്തില്‍ അടുത്തിടെ ഒരാള്‍ മരിച്ചത്തിനു പിന്നിൽ ജമുനയുടെ മന്ത്രവാദമാണെന്ന് ആക്ഷേപിച്ചാണ് കൊലപാതകമെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്‌തമാക്കി.
Read also: ശിവസേന ഒരിക്കലും ബിജെപിയുടെ ശത്രുവല്ല; ഫഡ്‌നാവിസ്