ഫുട്‍പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞു; ‘പ്രഭാവതി അമ്മയ്‌ക്ക്’ അഭിനന്ദന പ്രവാഹം

കോഴിക്കോട് എരഞ്ഞിപ്പാലം ടൈറഫിക് സിഗ്‌നലിന് സമീപമായിരുന്നു സംഭവം. ഫുട്‍പാത്തിലൂടെ പ്രഭാവതി അമ്മ നടന്നുവരുമ്പോൾ, സിഗ്‌നൽ മറികടക്കാൻ ഫുട്‍പാത്തിലേക്ക് കയറ്റിയ സ്‌കൂട്ടർ വയോധിക തടയുകയായിരുന്നു.

By Senior Reporter, Malabar News
Prabhavathi Amma
ഫുട്‍പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ചയാളെ പ്രഭാവതി അമ്മ തടഞ്ഞുനിർത്തുന്നു
Ajwa Travels

ഫുട്‍പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ പ്രഭാവതി അമ്മയ്‌ക്ക് അഭിനന്ദന പ്രവാഹം. വളരെ നല്ല കാര്യമാണ് ചെയ്‌തതെന്നാണ്‌ ആളുകൾ അഭിപ്രായപ്പെടുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിന് സമീപമായിരുന്നു സംഭവം.

ഫുട്‍പാത്തിലൂടെ പ്രഭാവതി അമ്മ നടന്നുവരുമ്പോൾ, സിഗ്‌നൽ മറികടക്കാൻ ഫുട്‍പാത്തിലേക്ക് കയറ്റിയ സ്‌കൂട്ടർ വയോധിക തടയുകയായിരുന്നു. സ്‌കൂട്ടർ യാത്രികൻ മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴും അവർ പിൻമാറിയില്ല. പിന്നീട്, കാലുകൾകൊണ്ട് വാഹനം തടഞ്ഞു.

വീണ്ടും സ്‌കൂട്ടറുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോണെടുത്ത് ദൃശ്യം പകർത്താൻ തുടങ്ങി. ഇതോടെയാണ് സ്‌കൂട്ടർ യാത്രക്കാരൻ പിൻവാങ്ങിയത്. സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ചിത്രീകരിച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി.

ഇതിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിൽ വയോധികയ്‌ക്കായുള്ള അന്വേഷണവും ആരംഭിച്ചിരുന്നു. എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതി അമ്മയാണ് ആ സൂപ്പർ അമ്മ. ‘എന്റെ വീട് ഇതിന്റെ അപുറത്താ… ഈ വഴി ഞാൻ നടന്നു വരുമ്പോൾ ഫുട്‍പാത്തിലൂടെ വണ്ടി കയറിവന്നാൽ ഞാൻ തടയും. ഫുട്‍പാത്ത് കാൽനട യാത്രക്കാർക്കുള്ളതാണ്”- എന്നാണ് സംഭവത്തെ കുറിച്ച് പ്രഭാവതി അമ്മയ്‌ക്ക്‌ പറയാനുള്ളത്.

മുമ്പൊരിക്കൽ ഫുട്‍പാത്തിലൂടെ വന്ന വാഹനം പ്രഭാവതിയമ്മ തടഞ്ഞിരുന്നു. അന്ന് വണ്ടിയോടിച്ച യുവാവ് പ്രഭാവതിയമ്മയെ അടിച്ചു. തുടർന്ന് എസിപിക്ക് പരാതി നൽകിയതിൽ യുവാവിനെ വിളിപ്പിച്ചു താക്കീത് ചെയ്‌തിരുന്നു. ഫുട്‍പാത്തിലൂടെ വാഹനം ഓടിക്കുന്നത് ഒരു സ്‌ഥിരം പരിപാടിയാണെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നത്.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE