കോട്ടക്കൽ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷൻ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ പിടികൂടി. മലപ്പുറം കോട്ടക്കലിൽ രാവിലെ എട്ടരയോടെയാണ് സംഭവം. മാറാക്കര, കല്ലാർ മംഗലം സ്വദേശി അബ്‌ദുൾ സലാമിൽ നിന്നാണ് രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന പണം കോട്ടക്കൽ മണ്ഡലം ഉദ്യോഗസ്‌ഥർ പിടികൂടിയത്.
ഇയാൾ സഞ്ചരിച്ച കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലാണ് പണം പിടികൂടിയത്. വാഹന കച്ചവടക്കാരനാണെന്നാണ് യുവാവ് നൽകിയ മൊഴി. കുറ്റിപ്പുറം എഇപിവി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read also: കർശന ജാഗ്രത; ആൻഡമാനിൽ സഞ്ചാരികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം