കോഴിക്കോട്: വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര തോടന്നൂരിലാണ് സംഭവം. തോടന്നൂർ ആശാരിക്കണ്ടി ഉഷ (53) ആണ് മരിച്ചത്.
രാവിലെ മുറ്റം അടിക്കുമ്പോൾ ഒടിഞ്ഞുവീണ മരക്കൊമ്പിനൊപ്പം പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേൽക്കുക ആയിരുന്നു. ഉഷയെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി