പാലക്കാട്: ജില്ലയിൽ വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ടു പേർ ഷോക്കേറ്റു മരിച്ചു. മുണ്ടൂരിൽ കയറം കോടം രമേഷ് (63), മേലാർ കോട് കോട്ടാം പൊറ്റ പരേതനായ വേലായുധന്റെ ഭാര്യ തങ്കമണി (75) എന്നിവരാണ് മരിച്ചത്.
ടിവിയുടെ വയർ ഊരി മാറ്റുന്നതിനിടെ ഷോക്കേറ്റാണ് രമേഷ് മരണപ്പെട്ടത്. വൈദ്യുത പോസ്‌റ്റിലെ സ്‌റ്റേ വയറിൽ നിന്നുമാണ് തങ്കമണിക്ക് ഷോക്കേറ്റത്. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
Most Read: അപ്രതീക്ഷിത മഴ; തൃശൂരിൽ എട്ട് കോടിയോളം രൂപയുടെ കൃഷി നാശം








































