മലപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ 2 പാപ്പാൻമാർക്ക് പരിക്കേറ്റു. കോങ്ങാട് അയ്യപ്പൻകാവ് രാധാകൃഷ്ണൻ (44), തൃശൂർ പോർക്കലങ്ങാട് മണികണ്ഠൻ (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഗുരുവായൂർ ദാമോദർദാസ് എന്ന ആനയാണ് ശനിയാഴ്ച രാവിലെ 7ഓടെ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞത്. ക്ഷേത്രത്തിലെ ശ്രീശൈലം ഹാളിന് മുന്നിലെ ഷെഡും ആന തകർത്തു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളും ആന പാപ്പാൻമാരുമെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ആനയെ തളക്കാൻ സാധിച്ചത്.
Read also: ഏകീകൃത സിവിൽ കോഡിനെ പ്രകീർത്തിച്ച് എസ്എ ബോബ്ഡെ






































