വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച നൈപുണ്യ വികസന വകുപ്പായ ഡോജിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലപ്പത്ത് നിന്ന് ഇലോൺ മസ്‌ക് പടിയിറങ്ങുന്നു. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചുവെന്നും അറിയിച്ചാണ് മസ്‌കിന്റെ പടിയിറക്കം.
‘ട്രംപിന് നന്ദി’ എന്നാണ് മസ്‌ക് സാമൂഹിക മാദ്ധ്യമമായ എക്‌സിൽ കുറിച്ചത്. ”ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്‌ത സമയം അവസാനിക്കുകയാണ്. പാഴ് ചിലവുകൾ കുറയ്‌ക്കാൻ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്‌തിപ്പെടും”- മസ്‌ക് എക്‌സിൽ കുറിച്ചു.
ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ പടിയിറക്കം എന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കായുള്ള ചിലവുകൾ കുത്തനെ കൂട്ടാനും ആഭ്യന്തര നികുതി കുറയ്‌ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് ട്രംപ് കൊണ്ടുവന്നത്.
എന്നാൽ, സർക്കാരിന്റെ അധിക ചിലവ് നിയന്ത്രിക്കാൻ ആവിഷ്‌കരിച്ച ഡോജിന്റെ പ്രവർത്തന ലക്ഷ്യത്തെ തന്നെ തകർക്കുന്നതാണ് പുതിയ ബില്ലെന്ന് മസ്‌ക് ആഞ്ഞടിച്ചിരുന്നു. ബിൽ നിരാശാജനകമാണെന്നും യുഎസ് ഭരണകൂടത്തിന്റെ സാമ്പത്തിക ഭാരം കുറയ്‌ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്‌ക് വിമർശിച്ചു. ബില്ലിന് ഒരേസമയം ബിഗ്, ബ്യൂട്ടിഫുൾ ആകാനാവില്ല, അതിലേതെങ്കിലും ഒന്നേ ആവാൻ പറ്റൂ എന്നും മസ്‌ക് പറഞ്ഞു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!