ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിൽ കെല്ലർ വനങ്ങളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഷോപ്പിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും പോലീസും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ് വെടിവയ്‌പ്പുണ്ടായതെന്നാണ് വിവരം.
വനത്തിൽ 2-3 ഭീകരർ ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്ന് പുലർച്ചെ തുടങ്ങിയ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാനിലെ വനങ്ങളിൽ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ഭീകരർക്ക് പഹൽഗാം ആക്രമണവുമായി പങ്കുണ്ടോ എന്ന് വ്യക്‌തമല്ല.
അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെക്കുറിച്ചു വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളുള്ള പോസ്‌റ്ററുകളും പുറത്തുവിട്ടു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ