ചെന്നൈ: എന്നൂരിലെ താപവൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിർമാണ സ്‌ഥലത്ത് ഉണ്ടായ അപകടത്തിൽ ഒമ്പത് മരണം. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്.
മരിച്ചവർ ഇതര സംസ്‌ഥാന തൊഴിലാളികൾ ആണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ചെന്നൈയിലെ സ്‌റ്റാൻലി സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിർമാണ പ്രവർത്തനത്തിനിടെ യൂണിറ്റിന്റെ മുൻഭാഗം തകർന്ന് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Most Read| അഫ്‌ഗാനിൽ ഇന്റർനെറ്റ് നിരോധിച്ച് താലിബാൻ; വിമാന സർവീസുകൾ ഉൾപ്പടെ നിലച്ചു