ചെന്നൈയിൽ മലയാളി യുവതിയെ അർധരാത്രി ബസിൽ നിന്ന് ഇറക്കിവിട്ടു; അന്വേഷണം തുടങ്ങി

ശ്രീപെരുംപുത്തൂരിലെ സ്വകാര്യ കോളേജിൽ അധ്യാപികയായ കോഴിക്കോട് സ്വദേശിനിക്കാണ് തമിഴ്‌നാട് സർക്കാർ ബസിൽ നിന്ന് ദുരനുഭവം ഉണ്ടായത്.

By Senior Reporter, Malabar News
setc bus
Ajwa Travels

ചെന്നൈ: ബസിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി യുവതിയെ അർധരാത്രി സുരക്ഷിതമല്ലാത്ത സ്‌ഥലത്ത്‌ ഇറക്കിവിട്ട സംഭവത്തിൽ തമിഴ്‌നാട് എസ്‌ഇടിസി (സ്‌റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപറേഷൻ) അന്വേഷണം ആരംഭിച്ചു. യുവതിയുടെ പരാതിയിലാണ് നടപടി.

ശ്രീപെരുംപുത്തൂരിലെ സ്വകാര്യ കോളേജിൽ അധ്യാപികയായ കോഴിക്കോട് സ്വദേശിനിക്കാണ് തമിഴ്‌നാട് സർക്കാർ ബസിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള എസ്‌ഇടിസി ബസിൽ കയറിയത് മുതൽ ജീവനക്കാർ മോശമായാണ് പെരുമാറിയതെന്ന് യുവതി പറയുന്നു.

420 രൂപയാണ് രൂപയാണ് ടിക്കറ്റ് നിരക്ക്. ചില്ലറയില്ലാത്തതിനാൽ 500 രൂപയാണ് നൽകിയത്. എന്നാൽ, കൃത്യം തുക വേണമെന്ന് ആവശ്യപ്പെട്ട് കണ്ടക്‌ടർ പരുഷമായി പെരുമാറി. അർധരാത്രി സുരക്ഷിതമല്ലാത്ത സ്‌ഥലത്ത്‌ ഇറങ്ങാനാണ് ആവശ്യപ്പെട്ടത്. എന്നാൽ, കോളേജിന് സമീപം ഇറക്കണമെന്ന് തടുർച്ചയായി അഭ്യർഥിച്ചിരുന്നെങ്കിലും കണ്ടക്‌ടറും ഡ്രൈവറും സമ്മതിച്ചില്ലെന്നും യുവതി ആരോപിക്കുന്നു.

വൈകിട്ട് ആറുമണി കഴിഞ്ഞാൽ സ്‌ത്രീകൾക്ക് ഒറ്റയ്‌ക്ക് സുരക്ഷിതമായി നടക്കാൻ പറ്റാത്ത സ്‌ഥലത്താണ്‌ അർധരാത്രി ഇറക്കിവിട്ടതെന്നും പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇഷ്‌ടം പോലെ ചെയ്‌തോ എന്നുപറഞ്ഞ് വെല്ലുവിളിച്ചതായും യുവതി പറയുന്നു.

അതേസമയം, ബസ് ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എസ്‌ഇടിസി എംഡി ആർ മോഹൻ പറഞ്ഞു. രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്‌ഥലത്ത്‌ ഇറക്കണമെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയതാണ്. ചില്ലറ പ്രശ്‌നം ഒഴിവാക്കുന്നതിന് യുപിഐ, കാർഡ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് എടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read| നിജ്‌ജാർ വധത്തിൽ അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന് കാനഡ; പ്രതിഷേധം അറിയിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE