ആക്ഷനും മാസുമായി സൂര്യ; ‘എതർക്കും തുനിന്തവൻ’ ടീസർ കാണാം

By Film Desk, Malabar News
suriya_etharkkum_thuninthavan
Ajwa Travels

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എതർക്കും തുനിന്തവൻ’, ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറും ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂര്യയുടെ ഒരു പക്കാ ആക്ഷൻ ചിത്രമായിരിക്കും എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. ഒപ്പം വില്ലനായുള്ള വിനയ് റായിയുടെ പ്രകടനവും ഗംഭീരമാവുമെന്ന് ടീസർ സൂചന നൽകുന്നുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്‌തത്‌.

YouTube video player

ഡി ഇമ്മൻ ഒരുക്കിയ പശ്‌ചാത്തല സംഗീതമാണ് ടീസറിന്റെ മറ്റൊരു ഹൈലൈറ്റ്. ചിത്രം മാർച്ച് 10ന് പ്രേക്ഷകർക്കരികിൽ എത്തും. പാൻ ഇന്ത്യൻ ലെവലിലാണ് റിലീസ്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രമെത്തും.

പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാസ് സിനിമപ്രേമികളെ തൃപ്‌തിപ്പെടുത്തുന്ന ചിത്രമായിരിക്കും ‘എതർക്കും തുനിന്തവൻ’ എന്ന് നേരത്തെ പാണ്ഡിരാജ് പറഞ്ഞിരുന്നു. ഒരു പക്കാ ഫാമിലി എന്റർടെയ്നർ കൂടിയായിരിക്കും ചിത്രമെന്നും സംവിധായകൻ ഉറപ്പുനൽകുന്നു.

Most Read: ഗോഡ്സെയെ പ്രകീര്‍ത്തിച്ച് പ്രസംഗമൽസരം; ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് സുനില്‍ പി ഇളയിടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE