എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കൊച്ചിയിലെ എംജി റോഡിലെ മേത്തർ ഫ്ളാറ്റിൽ തെളിവെടുപ്പ് നടത്തി ക്രൈം ബ്രാഞ്ച്. ഫ്ളാറ്റിൽ വച്ചും ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന മൊഴിയെ തുടർന്നാണ് ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്.
അതേസമയം കേസിൽ ഒരു മാസത്തിനകം പുനരന്വേഷണം പൂർത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. കൂടാതെ അടുത്ത മാർച്ച് 1ആം തീയതിക്ക് മുൻപായി അന്തിമ റിപ്പോർട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ് പുറത്തിറക്കിയത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. നിലവില്‍ ഈ മാസം 16 ആണ് സുപ്രീം കോടതി നിശ്‌ചയിച്ച സമയപരിധി. തുടരന്വേഷണ റിപ്പോര്‍ട് അടുത്ത മാസം ഒന്നിന് സമർപ്പിക്കാൻ ഉത്തരവിട്ട സാഹചര്യത്തില്‍ വിചാരണ കാലയളവ് നീട്ടണം എന്നാവശ്യപ്പെട്ട് വിചാരണ കോടതി താമസിയാതെ സുപ്രീം കോടതിയെ സമീപിക്കും.
Read also: പൊതുജനാരോഗ്യം പ്രധാനം; തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് സർക്കാർ