മഹാരാഷ്‌ട്ര ആയുധനിർമാണ ശാലയിൽ വൻ സ്‌ഫോടനം; എട്ടുമരണം, നിരവധിപ്പേർക്ക് പരിക്ക്

എട്ടുപേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരി അറിയിച്ചു.

By Senior Reporter, Malabar News
explosion
Representational Image
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. എട്ടുപേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരി അറിയിച്ചു.

സ്‌ഫോടനത്തിൽ ഫാക്‌ടറിയുടെ മേൽക്കൂര തകർന്ന് ജീവനക്കാരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രാവിലെ 10.30ഓടെയായിരുന്നു സംഭവം. എസ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌താണ്‌ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തതെന്ന് ഫാക്‌ടറിയിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ പറഞ്ഞു.

വലിയ സ്‌ഫോടനമാണ് ഉണ്ടായതെന്ന് സമീപവാസികളും പറയുന്നു. പിന്നാലെ പ്രദേശമാകെ കറുത്തപുക കൊണ്ട് നിറഞ്ഞു. അഞ്ചുകിലോമീറ്റർ ദൂരത്തിൽ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി.

Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE