മാരി സെൽവരാജ് ചിത്രത്തിൽ വില്ലനാകാൻ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ. ‘പരിയേറും പെരുമാൾ, കർണൻ’ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുക.
ഉദയനിധി സ്‌റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് വിവരം. ചിത്രത്തിൽ വടിവേലുവും പ്രധാന വേഷത്തിലുണ്ട്. എആർ റഹ്‌മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ തേനി ഈശ്വർ ആണ്.
അതേസമയം അല്ലു അർജുൻ നായകനായ ‘പുഷ്‌പ’യാണ് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ഫഹദ് ചിത്രം. തെലുങ്കിലെ ഈ അരങ്ങേറ്റ ചിത്രത്തിൽ പ്രതിനായകനായി താരം ഗംഭീര പ്രകടനം കാഴ്‌ചവെച്ചിരുന്നു.
Most Read: കൂടുതല്‍ കളിക്കാര്‍ക്ക് കോവിഡ്; ഐ-ലീഗ് നിര്‍ത്തിവെച്ചു