പാലക്കാട്: ജില്ലയിൽ ഒറ്റപ്പാലത്ത് വ്യാജ ഡോക്ടർ പിടിയിലായി. ബംഗാൾ സ്വദേശിയായ വിശ്വനാഥ് മിസ്ത്രി(36)യാണ് അറസ്റ്റിലായത്. ഒറ്റപ്പാലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കണ്ണിയംപുറത്തെ ക്ളിനിക്കിലാണ് ഇയാൾ ചികിൽസ നടത്തികൊണ്ടിരുന്നത്. കഴിഞ്ഞ 2 വർഷത്തിലേറെയായി ഇയാൾ ആയുർവേദ, അലോപ്പതി ചികിൽസ നടത്തിയിരുന്നു.
സംസ്ഥാന പോലീസ് മേധാവിക്കാണ് ഇയാൾക്കെതിരെയുള്ള പരാതി ആദ്യം ലഭിച്ചത്. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്കും, പോലീസിനും പരാതി കൈമാറുകയായിരുന്നു. അതിന് പിന്നാലെ ഡോക്ടർമാരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയതും, അറസ്റ്റ് ചെയ്തതും.
Read also: പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം





































