പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

By News Desk, Malabar News
Car Accident In Kizhakkambalam
Representational Image
Ajwa Travels

കോഴിക്കോട്: പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും ലോറിയുടെ അടിയിലായി. അപകടത്തിൽ പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിലവിൽ അപകടത്തിൽ പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ മാറ്റാനാണ് ശ്രമം. രണ്ടുപേർ തൽക്ഷണം മരിച്ചുവെന്നാണ് വിവരം. അപകട കാരണം വ്യക്‌തമല്ല. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Also Read: നവജാത ശിശുവിനെ തട്ടികൊണ്ട് പോകാൻ ശ്രമം; തിരച്ചിലിനൊടുവിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE