ടി ശിവദാസമേനോന് വിട; ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കാരം

By Trainee Reporter, Malabar News
T Sivadasa Menon
Ajwa Travels

കോഴിക്കോട്: മുൻമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ടി ശിവദാസമേനോന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്തരയോടെ മഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എംബി രാജേഷ് ഉൾപ്പടെ ഉള്ളവർ അന്തിമോപചാരം അർപ്പിക്കും.

കോഴിക്കോട് മിംസ് ആശുപത്രിയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു ടി ശിവദാസമേനോന്റെ അന്ത്യം. തുടർന്ന് വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. എൽഡിഎഫ് കൺവീനർ, ഇപി ജയരാജൻ, സിപിഐഎം നേതാക്കളായ എളമരം കരീം എംപി, പാലോളി മുഹമ്മദ് കുട്ടി, പികെ ശ്രീമതി, മുസ്‌ലിം ലീഗ് നേതാവ് പിവി അബ്‌ദുൽവഹാബ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന ശിവദാസമേനോൻ രണ്ട് തവണ മന്ത്രിയും മൂന്ന് തവണ നിയമസഭാംഗവും ആയിട്ടുണ്ട്. മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് തുടർച്ചയായി മൂന്നു തവണ വിജയിച്ച് നിയമസഭയിലെത്തിയത്. 1987 ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. ആദ്യ തവണ തന്നെ മന്ത്രിയാകാനും ഭാഗ്യം ലഭിച്ചു.

1987ലെ ഇകെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളാണ് ശിവദാസമേനോൻ കൈകാര്യം ചെയ്‌തത്‌. 1996ലെ ഇകെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളാണ് ശിവദാസമേനോൻ കൈകാര്യം ചെയ്‌തത്‌. 1996ലെ ഇകെ നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായും പ്രവർത്തിച്ചു. പാലക്കാട് നിന്നും ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Most Read: ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്-കടലാക്രമണത്തിനും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE