വയനാട്ടിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
death of Yuva Morcha local leader
Representational Image
Ajwa Travels

വയനാട്: ജില്ലയിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടുവൻചാൽ ആപ്പാളം വീട്ടിയോട് ഗോപാലൻ ചെട്ടിയാണ് (70) ആത്‍മഹത്യ ചെയ്‌തത്‌. കനത്ത മഴയെ തുടർന്ന് കർഷകന്റെ വാഴക്കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ കടബാധ്യതയാണ് ആത്‍മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

ഗോപാലൻ ചെട്ടിയുടെ മരണം കടബാധ്യത മൂലമെന്നാണ് വാർഡ് മെമ്പറും പോലീസും സ്‌ഥിരീകരിച്ചിട്ടില്ല. കർഷക ആത്‍മഹത്യ ആണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന നിലപാടിലാണ് പോലീസ്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും മരണകാരണം പോലീസ് സ്‌ഥിരീകരിക്കുക.

അതേസമയം, കടബാധ്യത മൂലം ഗോപാലൻ ചെട്ടിയുടെ മകനും ആത്‍മഹത്യ ചെയ്‌തിരുന്നു. മൂന്ന് വർഷം മുൻപാണ് ഇദ്ദേഹത്തിന്റെ മകൻ മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: ആര്യനെ കാണാനെത്തി ഷാരൂഖ് ഖാൻ; ആദ്യ സന്ദർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE