ആര്യനെ കാണാനെത്തി ഷാരൂഖ് ഖാൻ; ആദ്യ സന്ദർശനം

By Syndicated , Malabar News
shah-rukh-khan-arthur-road-jail
Ajwa Travels

മുംബൈ: ലഹരിക്കേസിൽ അറസ്‌റ്റിലായ മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിലെത്തി. മയക്ക് മരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സന്ദർശനം. ഇന്ന് രാവിലെയാണ് ജയിലിലെത്തി ആര്യനെ കണ്ടത്. ഒക്‌ടോബർ രണ്ടിന് ആര്യൻ അറസ്‌റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാരൂഖ് എത്തുന്നത്.

കോവിഡിനെ തുടർന്ന് ജയിലിൽ ഏർപ്പെടുത്തിയ സന്ദർശന നിയന്ത്രണങ്ങൾ സർക്കാർ ലഘൂകരിച്ച ദിവസത്തിലാണ് ഷാരൂഖിന്റെ സന്ദർശനം. നേരത്തേ, ജയിലിൽ തടവുകാരെ കാണാൻ പുറത്തുനിന്നുള്ള ആരെയും അനുവദിച്ചിരുന്നില്ല. ഇപ്പോള്‍, ജയിലിൽ കഴിയുന്നയാളെ രണ്ട് പേർക്ക് സന്ദർശിക്കാം.

അതേസമയം, ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പരിഗണിക്കും. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ആര്യൻ ഉന്നത സ്വാധീനമുള്ള വ്യക്‌തിയാണെന്നും ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വിവി പാട്ടീൽ ജാമ്യാപേക്ഷ തള്ളിയത്.

Read also: എസ്​ ഷങ്കറിന്റെ മരുമകനെതിരെ പോക്‌സോ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE