ലഖ്നൗ: ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള പ്രതിഷേധ യാത്രയ്ക്ക് ഇന്ന് തുടക്കം. കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കർഷകർക്ക് മേൽ വാഹനം ഇടിച്ചുകയറ്റിയ സംഭവം നടന്ന ടികുനിയ ഗ്രാമത്തിൽ നിന്നുതന്നെയാണ് ചിതാഭ സ്മ കലശയാത്രയ്ക്കും തുടക്കം. ആദ്യം ശ്രാദ്ധ ചടങ്ങുകൾ നടത്തും. അതിന് ശേഷമാണ് നാല് കർഷകരുടെയും ഒരു മാദ്ധ്യമ പ്രവർത്തകന്റെയും ചിതാഭസ്മം വഹിച്ചുള്ള കലശയാത്ര ആരംഭിക്കുക.
രാജ്യ വ്യാപകമായി ഇന്ന് കർഷക രക്തസാക്ഷി ദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. കർഷകർക്ക് സ്മരണാഞ്ജലിയായി രാത്രിയിൽ അഞ്ച് മെഴുകുതിരികൾ കത്തിക്കാൻ അഖിലേന്ത്യാ കിസാൻ സഭയും ആഹ്വാനം ചെയ്തു. അതേസമയം, പോലീസ് കസ്റ്റഡിയിൽ കഴിയുന്ന കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.
Also Read: കനത്ത തിരിച്ചടി നൽകി സൈന്യം; കശ്മീരിൽ മൂന്ന് ഭീകരരെ കൂടി വധിച്ചു






































