ചണ്ഡീഗഢ്: കർഷകസമരമാണ് ഹരിയാനയിലെ ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് വ്യാപനത്തിന് കാരണമെന്ന് സംസ്‌ഥാന സർക്കാർ. കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിലാണ് സംസ്‌ഥാന സർക്കാർ ആരോപണവുമായി രംഗത്ത് വന്നത്. ഹരിയാനയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ച 129 കർഷകർ സമരത്തിൽ പങ്കെടുത്തവരായിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും പരിശോധനകൾ വർധിപ്പിക്കണമെന്നും കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഹരിയാനയിലെ ഗ്രാമീണ മേഖലകളിലാണ് കോവിഡ് വ്യാപനം കൂടുതലായി റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 13 ജില്ലകളിലായി 786 പേരാണ് മരിച്ചത്. ഇവയെല്ലാം ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളതാണ്. പഞ്ചാബിലും സമാനമായ സ്‌ഥിതിയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. സമരത്തിൽ സ്‌ഥിരമായി പങ്കെടുത്തിരുന്ന പലർക്കും രോഗബാധയുണ്ട്.
Read Also: ബിഹാറില്‍ 4 പേര്‍ക്ക് വൈറ്റ് ഫംഗസ് രോഗം; ബ്ളാക്ക് ഫംഗസിനേക്കാള്‍ അപകടകരം