വെള്ളരിക്കുണ്ട്: കൊന്നക്കാട് മൈക്കയത്ത് പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമല്‍ (8), അമയ് (6) എന്നിവർക്കാണ് പിതാവായ സജിത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. കുട്ടികളുടെ ചെവിക്കും കഴുത്തിനുമാണ് വെട്ടേറ്റത്. മദ്യ ലഹരിയില്‍ സജിത്ത് കത്തി കൊണ്ട് കുട്ടികളെ ആക്രമിക്കുക ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നും പറയുന്നു.
പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുക ആണ്. വെള്ളരിക്കുണ്ട് പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വള്ളിക്കടവ് സെന്റ് സാവിയോ സ്കൂൾ വിദ്യാര്‍ഥികളാണ് കുട്ടികൾ.
Malabar News: പാണ്ടിക്കാട് പോക്സോ കേസ്; കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി പോലീസ്









































