പാണ്ടിക്കാട് പോക്‌സോ കേസ്; കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി പോലീസ്

By Staff Reporter, Malabar News
crime_against_women
Representational Image

മലപ്പുറം: പാണ്ടിക്കാട് പോക്സോ കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. സംഭവത്തിൽ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 38 ആയി. കൂടുതൽ പ്രതികൾ ഉടൻ അറസ്‌റ്റിലാകുമെന്നാണ് സൂചന.

മലപ്പുറം പാണ്ടിക്കാട് പോക്സോ കേസ് ഇര മൂന്നാം തവണയും പീഡനത്തിന് ഇരയായ സംഭവത്തിലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. 32 എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌ത സംഭവത്തിൽ ആദ്യഘട്ടത്തിൽ മൂന്ന് കുറ്റപത്രങ്ങൾ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

44 പ്രതികളുള്ള കേസിൽ 11 പ്രതികൾ കൂടി അറസ്‌റ്റിലായതോടെ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 38 ആയി. 6 പേരെയാണ് ഇനി പിടികൂടാനുള്ളത്. ചില പ്രതികളെ ഇരക്ക് തിരിച്ചറിയാൻ കഴിയാത്തതിനാലാണ് അറസ്‌റ്റ് വൈകുന്നതന്നാണ് വിവരം. പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിൽ മൂന്ന് സിഐമാർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം പോക്സോ കേസ് ഇര തുടർച്ചയായി പീഡനത്തിന് ഇരയായ സംഭവത്തിൽ പെൺകുട്ടി താമസിച്ചിരുന്ന ഷെൽട്ടർ ഹോം അധികാരികൾക്ക് വീഴ്‌ച പറ്റിയെന്നാണ് വിലയിരുത്തൽ. നിലവിൽ വിദഗ്‌ധ ചികിൽസക്ക് നിർദ്ദേശിക്കപ്പട്ട പെൺകുട്ടിക്ക് കൗൺസിലിംഗും ചികിൽസയും നൽകി വരികയാണ്.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് പിസി ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE