പാണ്ടിക്കാട് പോക്‌സോ കേസ്; മൂന്നുപേർ കൂടി അറസ്‌റ്റില്‍

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

മലപ്പുറം: വണ്ടൂര്‍ പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. ഇതോടെ സംഭവത്തില്‍ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 24 ആയി. കീഴാറ്റൂര്‍ സ്വദേശികളായ മുതിരകുളവന്‍ മുഹമ്മദ് അന്‍സാര്‍ (21), തോരക്കാട്ടില്‍ ശഫീഖ് (21), പന്തല്ലൂര്‍ ആമക്കാട് സ്വദേശി അബ്‌ദുറഹീം (23) എന്നിവരാണ് പിടിയിലായത്.

കേസിൽ ഇനിയും ഇരുപതോളം പേര്‍ കൂടി അറസ്‌റ്റിലാകാനുണ്ട്. പാണ്ടിക്കാട് സ്വദേശിയായ പതിനേഴുകാരി പീഡനത്തിന് ഇരയായ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത് നാല്‍പത്തിനാല് പേരാണ്.

13 വയസായിരിക്കെ 2016ലാണ് പെണ്‍കുട്ടി ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. പിന്നീട് പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായെന്നാണ് കേസ്.

Malabar News: കൈക്കൂലിക്കേസില്‍ വനപാലകര്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE